ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ആത്മബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിഎന്‍ബിസി-ടിവി18 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ട്രംപ് ഭരണകൂടത്തിനൊപ്പം ഇന്ത്യ നന്നായി പ്രവര്‍ത്തിക്കും. രാജ്യത്തെ ജനങ്ങളാണ് സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഒബാമ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, ഞങ്ങള്‍ ബൈഡന്‍ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസ്എയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്”- അദ്ദേഹം പറഞ്ഞു
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് എങ്ങനെയാണ് പ്രധാനമന്ത്രി മോദിയെ ‘അത്ഭുതകരമായ വ്യക്തി’ എന്നും ‘പ്രിയ സുഹൃത്ത്’ എന്നും വിശേഷിപ്പിക്കുന്നതിലൂടെ തന്നെ സാധ്യതകള്‍ അളക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദി ആഗോള നേതാക്കളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള വ്യവസായ സമൂഹത്തിന്റെയുംജനങ്ങളുടെയും വിശ്വാസവും ആദരവും നേടിയിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു. ‘സത്യസന്ധമായാണ് പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം പറയുന്നത് ചെയ്യുന്നു. ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാനം സ്ഥാപിക്കാനും മികച്ച നയതന്ത്രത്തിനും വേണ്ടി അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. ഏറ്റവും വിശ്വസ്തനായ നേതാവുമാണ് അദ്ദേഹം,’ ഗോയല്‍ പറഞ്ഞു.