24 December 2024

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആര്‍ഒ. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഇതിനായി ഹാബ്-1 എന്ന പേരില്‍ ഒരു പ്രത്യേക പേടകം ലഡാക്കിലെ ലേയില്‍ ഒരുക്കിയിട്ടുണ്ട്. മറ്റൊരു ഗ്രഹത്തിലെ ജീവിത സാഹചര്യങ്ങള്‍ ഇവിടെ അനുകരിക്കും.

ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്റര്‍, ഐഎസ്ആര്‍ഒ, ആക സ്പേസ് സ്റ്റുഡിയോ, ലഡാക്ക് സര്‍വകലാശാല, ബോംബെ ഐഐടി എന്നിവര്‍ സഹകരിച്ചാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങള്‍ പേടകത്തില്‍ ഒരുക്കും. പേടകത്തില്‍ ഒരു ഹൈഡ്രോപോണിക്സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ടാവും. ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബില്‍ ഒരുക്കുന്നത്.

ചൊവ്വയുടെയും ചന്ദ്രന്റെയും ഭൂപ്രകൃതിയോട് സാമ്യമുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്താണ് ദൗത്യത്തിനുള്ള സ്ഥലമായി ലഡാക്കിനെ തിരഞ്ഞെടുത്തത്. ദൗത്യത്തിനിടെ, ശാസ്ത്രജ്ഞര്‍ പുതിയ സാങ്കേതികവിദ്യകള്‍, റോബോട്ടിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആവാസവ്യവസ്ഥകള്‍, ആശയവിനിമയങ്ങള്‍ എന്നിവ പരീക്ഷിക്കും.

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍ (ബിഎഎസ്) സ്ഥാപിക്കുകയും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനില്‍ ഇറക്കുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!