കൗമാരക്കാര്‍ക്ക് സുരക്ഷിതമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ടീം ഇന്‍സ്റ്റാ അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം. പ്രായപൂര്‍ത്തിയാവാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയൊരു സുരക്ഷ നടപടി എന്ന രീതിയിലാണ് ഇന്‍സ്റ്റഗ്രാം ടീം ഇന്‍സ്റ്റ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം മേധാവി തന്നെയാണ് മാധ്യമങ്ങളെ കാര്യം അറിയിച്ചിരിക്കുന്നത്.
18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ടീന്‍ അക്കൗണ്ടുകള്‍ വരുന്നത്. ഇത്തരത്തില്‍ ടീന അക്കൗണ്ടുകളിലെ സെറ്റിംഗ്‌സുകള്‍ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ ഇവര്‍ക്ക് മാറ്റാന്‍ സാധിക്കില്ല.
അപരിചിതര്‍ക്ക് ഈ പ്രൊഫൈലുകള്‍ കാണുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും ഇതോടെ ബുദ്ധിമുട്ടേറിയ കാര്യമാകും. സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. തങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്നുള്ള മെസേജുകള്‍ മാത്രമേ ലഭിക്കുകയുള്ളു. ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ വഴി ആളുകളുമായി ബന്ധപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും. സെന്‍സിറ്റീവ് ആയ കണ്ടന്റുകള്‍ക്കും നിയന്ത്രണം ഉണ്ടാകും.
യുഎസിലാണ് ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചേക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്‌ഡേറ്റ് പിന്നീട് എത്തും. ടീം ഇന്‍സ്റ്റ ഉപയോഗിക്കുന്നവര്‍ക്ക് ഓരു ദിവസം 60 മിനിറ്റ് മാത്രമേ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ സാധിക്കൂ. 60 മിനിറ്റ് കഴിഞ്ഞാല്‍ ആപ്പ് ഡിസേബിള്‍ ആകും. ഇതിനുപുറമേ രാത്രി 10 മുതല്‍ പുലര്‍ച്ചെ 7 വരെയുള്ള സമയങ്ങളില്‍ ആപ്പ് സ്ലിപ്പ് മോഡില്‍ ആയിരിക്കും ഈ സമയങ്ങളില്‍ നോട്ടിഫിക്കേഷന്‍ ഉണ്ടാകില്ല. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും.