25 December 2024

ജമ്മു കശ്മീരില്‍ 60.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി – കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. തപാല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പോളിംഗ് കണക്കുകള്‍ ഉയര്‍ന്നേക്കും.

ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 24 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ചില പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് ചില ചെറിയ സംഘര്‍ഷങ്ങളോ തര്‍ക്കമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും റീപോളിംഗ് നിര്‍ബന്ധിതമാക്കുന്ന ഗുരുതരമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി കെ പോള്‍ പറഞ്ഞു.

10 വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണിത്. 2019 ല്‍ കേന്ദ്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, അന്നത്തെ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഇന്‍ദര്‍വാളില്‍ 80.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി, പദ്ദര്‍-നാഗ്സേനി 80.67 ശതമാനവും കിഷ്ത്വറില്‍ 78.11 ശതമാനവും. അനന്ത്നാഗ് ജില്ലയിലെ ഏഴ് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പഹല്‍ഗാമിലാണ്, 67.86 ശതമാനം, കോക്കര്‍നാഗ് (58 ശതമാനം), ദൂരു (57.90 ശതമാനം), ശ്രീഗുഫ്വാര-ബിജ്ബെഹറ (56.02 ശതമാനം), ഷാംഗസ്-അനന്ത്‌നാഗ് (52.94 ശതമാനം), അനന്ത്നാഗ് വെസ്റ്റ്. (45.93 ശതമാനം), അനന്ത്‌നാഗ് 41.58 ശതമാനം.പുല്‍വാമ ജില്ലയില്‍ പുല്‍വാമ സെഗ്മെന്റില്‍ 50.42 ശതമാനവും രാജ്പോരയില്‍ 48.07 ശതമാനവും പാംപോറില്‍ 44.74 ശതമാനവും ത്രാലില്‍ 43.21 ശതമാനവും പോളിങ് രേഖപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ രൂപാന്തരപ്പെട്ട അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പ്രാദേശിക പാര്‍ട്ടികളായ ഫാറൂഖ് അബ്ദുള്ളയുടെ എന്‍സിയും മെഹബൂബ മുഫ്തിയുടെ പിഡിപിയും ദേശീയ പാര്‍ട്ടികളും- കോണ്‍ഗ്രസും ബിജെപിയും ഇതില്‍ വലിയ നേട്ടമാണ് ലക്ഷ്യമിടുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പ്.

ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയ എന്‍ജിനീയര്‍ റാഷിദിന്റെ കശ്മീര്‍ അവാമി ഇത്തിഹാദ് പാര്‍ട്ടി, സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവരു മത്സരരംഗത്തുണ്ട്. കൂടാതെ, ചില വിഘടനവാദി സംഘടനകള്‍ പല സീറ്റുകളിലും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്.


കുല്‍ഗാമില്‍ നിന്നുള്ള സിപിഐ എമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി, ദൂരൂവില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, ദംഹല്‍ ഹാജിപോറയില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ സക്കീന ഇറ്റൂ, ദേവ്സറില്‍ നിന്നുള്ള പിഡിപിയുടെ സര്‍താജ് മദ്നി, ഇല്‍തിജ മുഫ്തി, ശ്രീഗുഫ്വാരയിലെ ബി അബ്ദുള്‍ജാബര എന്നിവരാണു ഈ റൗണ്ടിലെ പ്രധാന മുഖങ്ങള്‍. ഷാംഗസ്-അനന്ത്‌നാഗില്‍ റഹ്‌മാന്‍ വീരി.

ആദ്യഘട്ടത്തില്‍ 23 ലക്ഷം വോട്ടര്‍മാര്‍ 90 സ്വതന്ത്രര്‍ ഉള്‍പ്പെടെ 219 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. 24 നിയമസഭാ സീറ്റുകളില്‍ എട്ട് ജമ്മു മേഖലയിലും നാലെണ്ണം കശ്മീര്‍ താഴ്വരയിലുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസി) കണക്കനുസരിച്ച്, 11,76,462 പുരുഷന്മാരും 11,51,058 സ്ത്രീകളും 60 മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്ന 23,27,580 ഇലക്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അര്‍ഹരാണ്. 3,276 പോളിംഗ് സ്റ്റേഷനുകളില്‍ 14,000 പോളിംഗ് ജീവനക്കാര്‍ മേല്‍നോട്ടം വഹിക്കും, ഇത് വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി പോളിങ് ഉറപ്പാക്കുന്നതിനായി ജമ്മു കശ്മീര്‍ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വി കെ ബിര്‍ദി പറഞ്ഞു. കേന്ദ്ര സായുധ അര്‍ദ്ധസൈനിക സേന (സിഎപിഎഫ്), ജമ്മു കശ്മീര്‍ സായുധ പോലീസ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയില്‍ നിന്നുള്ള ബഹുതല സുരക്ഷയാണ് നടപടികളില്‍ ഉള്‍പ്പെടുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 നും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!