24 December 2024

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!