26 December 2024

കടുത്തുരുത്തി:പൂഴിക്കോൽ വലിയ കാലായിൽ തങ്കപ്പന്റെ കുടുംബത്തിന് ജോർജ്ജ് കുളങ്ങര നേതൃത്വം നൽകുന്ന മധ്യകേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പണിത് നൽകുന്ന വീടിന്റെ താക്കോൽ ദാനം 2024 ജനുവരി ഒന്നാം തിയ്യതി രാവിലെ 10-30 ന് നടത്തപ്പെടുന്നു. നവംബർ മാസം 20 ന് തറക്കല്ലിട്ട്, ഡിസംബർ 7 ന് കട്ടിളവപ്പ് നടത്തി 41 ദിവസം കൊണ്ട് പണി കൂർത്തികരിച്ച് സമയബന്ധിതമായ ഭവനം പണി പൂർത്തി കരിച്ചു.കാർഷിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മധ്യകേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ ഭവനപദ്ധതി നടപ്പാക്കുന്നത്. കാർഷിക വിഭങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച്‌ കയറ്റുമതി ലക്ഷ്യമിടുന്ന കമ്പനിയുടെ ആദ്യ പ്രൊഡക്ഷൻ യൂണിറ്റ് ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടി ആയി പണിതു നൽകുന്ന വീടിന്റെ താക്കോൽദാനം ബഹുമാനപ്പെട്ട എം.എൽ എ.അഡ്വ.മോൻസ് ജോസഫ് നിർവ്വഹിക്കുന്നു. പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, കർഷക നേതാക്കൾ പങ്കെടുക്കുന്നു.കമ്പനി ചെയർമാൻ ജോർജ്ജ് കുളങ്ങര, വർക്കിംഗ് ചെയർമാൻ ബന്നി, പ്രോജക്ട് കോ ഓഡിനേറ്റർ രാജു തെക്കേക്കാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!