കടുത്തുരുത്തി; കടുത്തുരുത്തിയില്‍ നാളെആരംഭിക്കുന്ന കോട്ടയം ജില്ലാ ക്ഷീര സംഗമത്തിന്റെ പ്രചരണാര്‍ത്ഥം വിളബരജാഥ നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു.
കടുത്തുരുത്തി ഗവണ്‍മെന്റ് വിഎച്ച്എസ് സ്‌കൂളിന് സമീപത്ത് നിന്നുമാരംഭിച്ച ജാഥ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, വൈസ് പ്രസിഡന്റ് നയനാ ബിജു, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങീ നിരവധിയാളുകള്‍ ജാഥയില്‍ പങ്കെടുത്തു.5,6 തിയതികളിലാണ് കെ എസ് പുരം ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തില്‍ ക്ഷീരസംഗമം നടക്കുന്നത്