കാഞ്ഞിരപ്പള്ളി : ഇരട്ട കൊലപാതക കേസിലെ പ്രതിയെ മൊഴിമാറ്റി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി പരക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ സ്റ്റിയറിങ് കമ്മിറ്റി മെമ്പർ മനോജ് ചീരാൻ കുഴി. കേരള കോൺഗ്രസ് (എം )പ്രാദേശിക നേതാവ് മൊഴി മാറ്റി നൽകി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രി റോഷി അഗസ്റ്റിന്‍ കൊലപാതകം നടന്ന വീട്ടിൽ സന്ദർശനം നടത്തി എന്നിങ്ങനെയാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. പ്ലാന്റർ കെ. വി. കുര്യന്റെ നിര്യാണ ദിനം മന്ത്രിയ്ക്ക് എത്താൻ സാധിക്കാതെ വന്നതിനാലാണ് കഴിഞ്ഞ ദിവസം മന്ത്രി അനുശോചനം രേഖപ്പെടുത്താൻ വീട്ടിൽ എത്തിയത്. കൂടാതെ ഞാൻ ആ കേസിലെ മഹസർ സാക്ഷിയാണ്. എന്റെ അപേക്ഷ പ്രകാരം മഹസ്സർ സാക്ഷിപ്പട്ടികയിൽ നിന്ന് എന്നെ ഒഴിവാക്കിട്ടുണ്ടെന്നും തന്റെയും മന്ത്രിയുടെയും പേരുകൾ ചേർത്ത് കൊലപാതകം കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതായി പരക്കുന്ന വാർത്തകൾ രാഷ്ട്രീയ പ്രേരിതിമാണെന്നും പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മനോജ് ചീരാൻ കുഴി പറഞ്ഞു.