25 December 2024

കർണാടക: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്കായുള്ള തെരച്ചിലിൽ നിരാശ. പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി. ലോകേഷിന്റെയും ജഗന്നാഥിന്റെയും കുടുംബത്തിനുള്ള സഹായവും വൈകുകയാണ്.

ഇത് മനുഷ്യന്‍റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല. മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്‍റെ ശരീരഭാഗങ്ങൾ കണ്ടെത്തിയ ശേഷവും ഇവിടെ തെരച്ചിൽ തുടർന്നിരുന്നു. ഈ തെരച്ചിലിൽ കിട്ടിയ ശരീരഭാഗങ്ങളാണ് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് മടക്കി നൽകിയത്. മരിച്ചെന്ന സ്ഥിരീകരണം ലഭിക്കാത്തതിനാൽ  ലോകേഷിന്‍റെയും ജഗന്നാഥിന്‍റെയും കുടുംബത്തിന് സർക്കാർ സഹായം വൈകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!