കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടത്.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇരുവര്‍ക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കില്‍ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എസി മൊയ്തീന് അടക്കമുള്ള ഉന്നത സിപിഎം നേതാക്കള്‍ക്കളെയും ഇഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.