23 December 2024

നാട്ടില്‍ നിന്നും ഉറ്റവരെയും ഉടയവരെയും ഗോവയില്‍ എത്തിച്ച് നീണ്ട പതിനഞ്ചു വര്‍ഷം കാത്തുസൂക്ഷിച്ച പ്രണയം ജീവിതമാക്കി മാറ്റിയ കീര്‍ത്തി സുരേഷിന്റെ വിവാഹം അവരുടെ വേണ്ടപ്പെട്ടവര്‍ എന്നതുപോലെ ആരാധകരും പ്രേക്ഷകരും ആഘോഷമാക്കി മാറ്റിയതാണ്. പഠിക്കുന്ന നാളുകളില്‍ പരിചയപ്പെട്ട ആന്റണി തട്ടില്‍ എന്ന ബിസിനസുകാരനുമായാണ് കീര്‍ത്തിയുടെ വിവാഹം നടന്നത്. ഹൈന്ദവ ആചാര പ്രകാരം ഗോവയില്‍ ഒരുക്കിയ പ്രത്യേക പന്തലിലാണ് കീര്‍ത്തിക്ക് വിവാഹം. വിവാഹ ശേഷം ചിത്രങ്ങള്‍ കീര്‍ത്തി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തു

വിവാഹത്തിനു രണ്ട് ആചാരങ്ങള്‍ പ്രകാരമുള്ള ചടങ്ങുകള്‍ ഉണ്ടാകും എന്ന് റിപോര്‍ട്ടുകള്‍ വന്നുവെങ്കിലും, താലികെട്ട് ചടങ്ങിന്റെ ചിത്രങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. വിവാഹത്തിന് വധൂവരന്മാര്‍ ഗോവയില്‍ എത്തിയത് അവരുടെ സുഹൃത്തുക്കളുടെ ഒപ്പമാണ്. യാത്ര ചെയ്ത് ഗോവയില്‍ എത്തിയ വിവരം ഫ്ളൈറ്റ് ടിക്കറ്റ് പോസ്റ്റ് ചെയ്താണ് കീര്‍ത്തി സുരേഷ് പരസ്യമാക്കിയത്. കീര്‍ത്തിയും ആന്റണിയും അവരുടെ മൂന്നു സുഹൃത്തുക്കളും മാത്രമാണ് ആദ്യം വിവാഹ വേദിയില്‍ എത്തിച്ചേര്‍ന്നത്. വിവാഹത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ വേളയില്‍ കൂട്ടുകാര്‍ക്കൊപ്പം ചില്‍ ചെയ്യുകയാണ് കീര്‍ത്തിയും ആന്റണിയും

കീര്‍ത്തിയും ആന്റണിയും സുഹൃദ് സംഘത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഹോട്ട് പിങ്ക് നിറത്തിലെ ചുരിദാര്‍ ധരിച്ച കീര്‍ത്തിയുടെ അരികിലായി സെയ്ജ് ഗ്രീന്‍ നിറത്തിലെ പൈജാമയും കുര്‍ത്തയും അണിഞ്ഞ ഭര്‍ത്താവ് ആന്റണി തട്ടിലും ഇരിപ്പുണ്ട്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമേ കീര്‍ത്തി, ആന്റണി വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നുള്ളൂ. വളരെ അടുത്ത ചിലര്‍ക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാര്‍ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൂട്ടുകാര്‍ക്കായി ഗോവയിലെ ഒരു കസീനോയില്‍ പ്രത്യേകം വിരുന്നു സംഘടിപ്പിക്കും എന്ന് ചില റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

സുരേഷ് കുമാര്‍, മേനക സുരേഷ് ദമ്പതികളുടെ മക്കളില്‍ ഇളയമകളാണ് കീര്‍ത്തി. മൂത്തമകള്‍ രേവതിയുടെ പേരാണ് ഇവരുടെ നിര്‍മാണ കമ്പനിക്ക് നല്‍കിയിട്ടുള്ളത്. ഒരുപാട് നാളുകളായി പ്രചരിക്കുന്ന കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ടാണ് ആന്റണിയുമായുള്ള വിവാഹത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. വെനീഷ്യന്‍ കര്‍ട്ടനുകള്‍ നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെ ചില റിസോര്‍ട്ട് ബിസിനസുകളുടെയും ഉടമയാണ് ആന്റണി. കേരളത്തില്‍ കീര്‍ത്തിയുടെ വിവാഹസത്ക്കാരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ റിപോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!