തിരുവനന്തപുര: സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയുമായതിനാല്‍ രണ്ട് ദിവസത്തേക്ക് ബെവ്‌കോ അവധിയായിരിക്കും. അതേസമയം സ്‌റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും. ഇന്ന് രാത്രി 11 മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
സമാനരീതിയില്‍ ഈ മാസം അവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേയായിരിക്കും. ഒക്ടോബര്‍ 31 പൊതു അവധിയായാണ്. നവംബര്‍ ഒന്ന് ഡ്രൈ ഡേയുമാണ്. ഈ ഓണത്തിന് ബിവറേജസിന്റെ മദ്യവില്‍പന ഉയര്‍ന്നിരുന്നു. ഉത്രാടം മുതല്‍ ചതയം വരെ 2291.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 766.35 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.