പാക്കറ്റ് പാല്‍ ആണെങ്കിലും തിളപ്പിക്കാതെ കുടിച്ചാല്‍ അതൊരു മനസമാധനക്കേടാണ്. മുന്‍കാലങ്ങളില്‍ പ്രാദേശികമായി ലഭിച്ചിരുന്ന പാലില്‍ ധാരാളം ബാക്ടീരിയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിര്‍വീര്യമാക്കാന്‍ പാലു തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷന്‍ ചെയ്തു വരുന്ന പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യമില്ല.
എന്താണ് പാസ്ചറൈസേഷന്‍
ഏവിയന്‍ ഫ്‌ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്‌സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ ഒരു നിശ്ചിത സമയത്തേക്ക് ഉയര്‍ന്ന താപനിലയില്‍ പാല്‍ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷന്‍. പാക്ക് ചെയ്ത പാല്‍ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വര്‍ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും.
അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാല്‍ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാല്‍ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാല്‍ 100 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുള്‍പ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.
കൂടുതല്‍ നേരം തിളപ്പിച്ചാല്‍ വിറ്റാമിന്‍ ഡിയുടെ അളവും കുറയും. ഇത് കാല്‍സ്യം ആഗിരണം ചെയ്യുന്നത് കുറയാന്‍ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല.
താരനും മുടി കൊഴിച്ചിലും നീക്കും; തലയില്‍ പരീക്ഷിക്കാം ഈ മാജിക്
പലതരം പാല്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും.
ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും.
ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.