കടുത്തുരുത്തി : എംഎൽഎ ഫണ്ട് വിനിയോഗിച്ച് കൂടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂർത്തിയാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ വിലയിരുത്തി. രണ്ടു കോടി 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ പൂർത്തിയായിരിക്കുന്നത്.പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കൂടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ മികച്ച രീതിയിലുള്ള ഔട്ട്പേഷ്യന്റ് ബ്ലോക്ക് , ഫാർമസി,പരിശോധനാ മുറികൾ, എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കുറഞ്ഞ ചെലവിൽ പരിശോധനകൾ നടത്താൻ ആധുനിക സജ്ജീകരണങ്ങളുള്ള ലാബും തയ്യറായി. 2 കോടി 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ഇതോടൊപ്പം നിലവിലുണ്ടായിരുന്ന കിടത്തിചികിത്സാ സൗകര്യ ങ്ങൾ വികസിപ്പിക്കാൻ മോൻസ് ജോസഫ് എം.എൽ എ യുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. മുകൾ നിലയിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി, വാർഡുകളും, നഴ്സിംഗ് സ്റ്റേഷനും നിർമ്മിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആശുപത്രിയിൽ പൂർത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾ മോൻസ് ജോസഫ് MLA വിലയിരുത്തി. പുതിയതായി വാർഡുകൾ നിർമ്മിക്കാനുദേശിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം പിഡബ്ല്യുഡി അധികൃതരും, ആശുപത്രി അധികൃതരുമായി നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.കൂടല്ലൂർ ആശുപതിയിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കഴിഞ്ഞതായും പുതിയ വാർഡുകൾ നിർമ്മാണം പൂർത്തിയാകുന്നതൊടെ രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുമെന്നും MLA പറഞ്ഞു.ഇപ്പോൾ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നും MLA പറഞ്ഞു. ആശുപത്രിയിൽ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് നിലവിൽ അനുവദിച്ച ഫണ്ട് പോരാതെ വന്നാൽ കൂടുതൽ തുക നൽകുമെന്നും എം.എൽ എപറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്സി ജോൺ ആശുപതി അധികൃതർ, PWD ഉദ്യോഗസ്ഥർ, എന്നിവർ ആശുപത്രി സന്ദർശനത്തിന് എത്തിയ എംഎൽഎ ക്കൊപ്പം ഉണ്ടായിരുന്നു.