കടുത്തുരുത്തി: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ കുടിശ്ശികയുളള ഗുണഭോക്താക്കൾക്കായി ജില്ലയിൽ അദാലത്ത് ആരംഭിച്ചു. അദാലത്തിൽ കുടിശ്ശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിനും കുടിശ്ശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്.
ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയിൽ ഓൺലൈൻ അംഗങ്ങളല്ലാത്ത എല്ലാ അംഗങ്ങളും ഓഫീസിൽ സജ്ജീകരിച്ചിട്ടുളള നിർദ്ദിഷ്ഠ ഫോറത്തിൽ വിവരങ്ങൾ സ്വയം പൂരിപ്പിച്ച് നൽകേണ്ടതാണ്. ഇതോടൊപ്പം ബാങ്ക് പാസ്സ്ബുക്ക് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനുളള രേഖ ( എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്സ്‌പോർട്ട്/സ്‌കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് / സ്‌കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന്. ദിവസം-മാസം-വർഷം)അംഗത്വകാർഡിന്റെ കോപ്പി, അംശാദായ പാസ്സ്ബുക്കിന്റെ ആദ്യം മുതലുളള കോപ്പി എന്നിവ ഹാജരാക്കേണ്ടതാണ്. വിവരങ്ങൾക്ക് 0481 – 2300762 എന്ന നമ്പരിൽ ബന്ധപ്പെടുക.