കോട്ടയം : അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത് സഹകരണ -തുറമുഖ – ദേവസ്വംവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും.
സഹകരണത്തിലൂടെ നല്ലനാളയെ സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ സഹകരണദിനാചരണത്തിന്റെ ഭാഗമായി ഇന്റര്‍നാഷ്ണല്‍ കോഓപറേറ്റീവ് അലയന്‍സ് മുന്നോട്ടുവച്ചിരിക്കുന്ന മുദ്രാവാക്യം.
ഈ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ വിഭാവനം ചെയ്തുകൊണ്ടാണ് സഹകരണവകുപ്പ് ദിനാചരണം നടത്തുന്നതെന്ന് സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.