കോഴിക്കോട്: വടകരയിൽ കാർ തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‍പെന്‍ഡ് ചെയ്‌തതായി ആർടിഒ അറിയിച്ചു. ഡ്രൈവർ വി.പി.ലിനേഷ്, കണ്ടക്ടർ പി.ടി.ശ്രീജിത്ത് എന്നിവരുടെ ലൈസൻസ് ആണ് ഒരു മാസത്തേക്ക് സസ്‍പെന്‍ഡ് ചെയ്തത്.
ഡ്രൈവറെയും കണ്ടക്ടറെയും എടപ്പാളിലെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിന് അയക്കാനും ആർ.ടി.ഒ നിർദേശിച്ചു.
ഇരുവരും കുറ്റക്കാരാണെന്ന് ആർ.ടി.ഒയുടെ ഹിയറിംഗിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വടകര മൂരാട് സ്വദേശി സാജിദിനെ കാർ തടഞ്ഞ് ബസ് ജീവനക്കാർ മർദ്ദിച്ചത്.