കെപിസിസി പുനഃസംഘടന സംബന്ധിച്ച പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. പുനസംഘടന തീരുമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടത് സംസ്ഥാന നേതാക്കളല്ല. പുനഃസംഘടന സംബന്ധിച്ച് ഹെക്കമാന്‍ഡ് തീരുമാനമെടുക്കും. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ്. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് കെപിസിസി അധ്യക്ഷന്‍ തന്നെയെന്ന് ഒരു കൂട്ടം കേരള നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നിന്നും പുനഃസംഘടന വിവാദങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വ്വം. വിവാദങ്ങളും പുനഃസംഘടനയും ചര്‍ച്ചയാവാതെയാണ് കെ.പി.സി.സി നേതൃയോഗം ചേര്‍ന്നത്. ചര്‍ച്ചയായത് അടുത്ത മാസത്തെ പരിപാടികള്‍ മാത്രം. ഓണ്‍ലൈനില്‍ ആണ് കെപിസിസി നേതൃയോഗം ചേര്‍ന്നത്. എല്ലാവരുടെയും പങ്കാളിത്തംനേതൃയോഗത്തില്‍ ഉണ്ടായിരുന്നില്ല
വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സമരം കടുപ്പിക്കാനാണ് ഇന്നലെ ചേര്‍ന്ന കെപിസിസി നേതൃയോ?ഗത്തില്‍ തീരുമാനിച്ചത്. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പരമാവധി ചര്‍ച്ചായാക്കാനാണ് തീരുമാനം.വയനാട് ഫണ്ട് പിരിവ് സജീവമാക്കാനും നേതൃയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മിഷന്‍ 25 എന്ന പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന വേഗത്തിലാക്കാനും കെപിസിസി നേതൃയോഗത്തില്‍ നിര്‍ദേശം നല്‍കി.