24 December 2024

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഉടന്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.

ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടത്. പരിശീലകരെയും നിയോഗിക്കണം. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികള്‍ ഒരുക്കണം.

മാര്‍ച്ച് 30നുള്ളില്‍ കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്. പരിശീലന വാഹനങ്ങള്‍ക്ക് ഇരട്ട നിയന്ത്രണ സംവിധാനം എന്നിവയും രണ്ടാഴ്ചയ്ക്കുള്ളില്‍ സജ്ജീകരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളജ് മേധാവിക്കായിരിക്കും മേല്‍നോട്ടച്ചുമതല. ഡിപ്പോമേധാവിമാര്‍ ഒരോ ദിവസത്തെയും പുരോഗതി ട്രെയിനിങ് കോളജ് പ്രിന്‍സിപ്പളിനെ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!