24 December 2024

കുവൈറ്റ് അമീർ അന്തരിച്ചു


കുവൈറ്റ് സിറ്റി:കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബാഹ് അന്തരിച്ചു. 86 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2020 സെപ്തംബർ 29-നാണ് കുവൈറ്റിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതൽ കിരീടാവകാശിയായിരുന്നു.
2003 ഒക്ടോബർ 16ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി. 2003 ജൂലൈ 13നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. 
1994 ഒക്ടോബർ 16ന് ഡെപ്യൂട്ടി നാഷണൽ ഗാർഡ് കമാൻഡറായി സേവനമനുഷ്ഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!