24 December 2024

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും വാക്‌സിനേഷന് ശേഷം നിരവധി പേര്‍ മരിക്കാനിടയാകുകയും ചെയ്ത സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് വാക്‌സിന്‍ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കിഞ്ഞ ഓഗസ്റ്റില്‍ മരണമണടഞ്ഞ വേദനയിലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ കെ വി തോമസ് വ്യക്തമാക്കി.

തന്റെ ഭാര്യ ഷേര്‍ലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുത്തശേഷം ഭാര്യക്ക് വൃക്കക്കും ഹൃദയത്തിനും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ട്. കോവിഡ് ബാധ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാക്കിയെന്നാണ് വിവരം.

കോവിഡിനെ പ്രതിരോധിക്കാന്‍ നടത്തിയ വാക്‌സിനുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്നും പരാതിയും ഉണ്ട്. വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷം മരണപ്പെട്ടു. ഈയൊരു സാഹചര്യത്തില്‍ കോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നല്‍കിയ വാക്‌സിന്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!