ഫിന്‍ലന്‍ഡില്‍ തൊഴിലാളിക്ഷാമം രൂക്ഷം മലയാളികള്‍ക്കും അവസരം.യൂറോപ്പിലെ തന്നെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നും അതുപോലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നുമാണ് ഫിന്‍ലന്‍ഡ്. എന്നാല്‍ തൊഴിലെടുക്കാവുന്ന ആളുകളുടെ എണ്ണം കുറയുന്നയാണ് രാജ്യത്ത് തൊഴിലാളി ക്ഷാമം രൂക്ഷമാകാന്‍ കാരണം. 1,61,980 (1,800 യൂറോ) രൂപയാണ് ഫിലന്‍ഡിലെ കുറഞ്ഞ മാസശമ്പളം. ശരാശരി 3,82,453 (4,250 യൂറോ) രൂപയും ലഭിക്കും.
ഐടി, നിര്‍മ്മാണ് മേഖല, എഞ്ചിനിയറിംഗ്, ആരോഗ്യം, ഭക്ഷണം എന്നിങ്ങനെ 33 മേഖലകളിലാണ് നിലവില്‍ തൊഴിലാളികളെ ആവശ്യമുള്ളത്. ഫിന്‍ലന്‍ഡില്‍ തദ്ദേശീയരുടെ എണ്ണം കുറയുന്നതോടെ ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ ഉള്ളവര്‍ക്ക് വലിയ ജോലി സാധ്യതയാണ് തുറന്നു നല്‍കുന്നത്. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതോടെ തൊഴില്‍ വിസയില്‍ ഫിന്‍ലന്‍ഡ് ഇളവ് നല്‍കും എന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളിലേക്ക് പഠത്തിനായി പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫിന്‍ലന്‍ഡിലേക്ക് പോകാന്‍ സാധിക്കും. പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂറാണ് ഫിന്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ശേഷം രണ്ടു വര്‍ഷം വരെ കാലാവധി നീട്ടി താമസാനുമതിക്കായി അപേക്ഷിക്കുകയും ചെയ്യാം.