23 December 2024

കൊച്ചി: തുടര്‍ച്ചയായി മുപ്പത്തിരണ്ടേ മുക്കാല്‍ മണിക്കൂറുകള്‍ പാട്ടുപാടി കൊച്ചി സ്വദേശി ലാന്‍സി. ലോക റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമായിരുന്നു ലാന്‍സിയുടേത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡാണ് ലാന്‍സി മറികടന്നത്. 777 പാട്ടുകളാണ് ഈ സംഗീതജ്ഞന്‍ മൗത്ത് ഓര്‍ഗന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെ പാടിയത്. തിങ്കളാഴ്ച രാവിലെ 7 ന് തുടങ്ങിയ ഗാനാലാപനം ലാന്‍സി അവസാനിപ്പിച്ചത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലിനാണ്. മുപ്പത്തിരണ്ടേമുക്കാല്‍ മണിക്കൂറെടുത്ത ഈ മാരത്തണ്‍ സംഗീതാലാപനത്തില്‍ 777 പാട്ടുകളാണ് പാടിയത്.

500 പാട്ടുകള്‍ പിന്നിട്ടപ്പോഴേ ലോക റെക്കോര്‍ഡിനൊപ്പം എത്തി. പിന്നെയും ലാന്‍സി പാടിക്കൊണ്ടേയിരുന്നു. മൗത്ത് ഓര്‍ഗന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെയായിരുന്നു ആലാപനം. ചട്ടപ്രകാരമുള്ള നിശ്ചിത ഇടവേളകള്‍ മാത്രമാണ് എടുത്തത്. കൊച്ചിന്‍ കലാക്ഷേത്ര മ്യൂസിക് സ്‌കൂളിലായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!