വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്സി ഡയാല’. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പ് ‘എംഎസ്സി ഡയാല’ നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ളതാണ് ഈ കൂറ്റന്‍ കപ്പല്‍. 13988 കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കുപ്പല്‍.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ‘ലോ’ എന്ന തുറമുഖത്തു നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ കൂറ്റന്‍ ചരക്കു കപ്പലുകളിലൊന്നായ ഡയാലയ്ക്കൊപ്പം ഫീഡല്‍ കപ്പലുകളും വിഴിഞ്ഞത്ത് എത്തുന്നുണ്ടെന്നും വിവരമുണ്ട്.