കോഴിക്കോട്: പെരുമ്പൂള കൂരിയോട് ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയിറങ്ങി എക്കാലയിൽ പാപ്പുവിന്റെ പട്ടിയെയും പൈക്കാട്ട് ജോളിയുടെ ആടിനെയും പട്ടിയെയും പുലി കടിച്ച് കൊന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത് എന്നാൽ വീട്ടുകാർ പുലിയാണോ എന്ന സംശയത്തിൽ ഈ വിവരം പുറത്തുവിട്ടിരുന്നില്ല. വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടതോടെയാണ് ഇന്നലെ പഞ്ചായത്ത് അധികാരികളെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെയും വിവരം അറിയിച്ചതിനെ തുടർന്ന് വൈകിട്ട് നാലരയോട് കൂടി അധീകൃതർ സഥലത്ത് എത്തി പരിശോധനയിൽ പുലിയാന്ന് വ്യകതമായിട്ടുണ്ട്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തി ജനങ്ങൾ ജഗ്രാത പാലിക്കണ മെന്ന് വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ പറഞ്ഞു.