ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയില്‍ മോചിതനായി. സത്യത്തിന്റെ ശക്തിയെന്ന് ജയില്‍ മോചിതനായ ശേഷം സിസോദിയ പ്രതികരിച്ചു. സുപ്രിംകോടതിയാണ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം അനന്തമായി നീളുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി വിധിയെ ആംആദ്മി പാര്‍ട്ടി സ്വാഗതം ചെയ്തു.
മദ്യനയ അഴിമതിയില്‍ സിബിഐ ഇഡി കേസുകളിലാണ് 17 മാസത്തെ ജയില്‍വാസത്തിനുശേഷം ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ജയില്‍ മോചിതന്‍ ആയത്. പുറത്തിറങ്ങിയ സിസോദിയ തങ്ങളെ ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതികരിച്ചു.
മനീഷ് സിസൊദിയയുടെ ജയില്‍ മോചനം വലിയ ആവശ്യത്തോടെയാണ് ആം ആദ്മി ആഘോഷിച്ചത്. സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണ വൈകുന്നതില്‍ അതൃപ്തി അറിയിച്ചു. സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉള്ള സിസോദിയയെ പോലുള്ള ഒരു വ്യക്തി അതുവരെ ജയിലില്‍ തുടരുക നീതിയുടെ താത്പര്യത്തിന് എതിരാകും എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സിസോദിയ പുറത്തിറങ്ങിയതോടെ മുതിര്‍ന്ന നേതാക്കളുടെ അഭാവം നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് അത് മറികടക്കാന്‍ ആകും.