ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്‍.ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്നെന്ന് അജ്‌ന ഷെറിന്‍ പറഞ്ഞു. മരിച്ച ഇര്‍ഫാനയുടെ ഉമ്മയുടെ മുമ്പില്‍ വച്ചായിരുന്നു അപകടം. ഇര്‍ഫാനയുടെ മാതാവ് മുന്‍പില്‍ നടക്കുകയായിരുന്നു.
ഉമ്മ ഓടി വന്നപ്പോഴേക്കും അവര്‍ ലോറിയുടെ അടിയിലായിരുന്നുവെന്ന് അജ്ന പറയുന്നു. പല്ല് വേദനയെതുടര്‍ന്ന് കുട്ടിയെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതായിരുന്നു മാതാവ്. ഒരു കുഴിയിലേക്ക് ചാടിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് കുട്ടി പറയുന്നു. കാലില്‍ പരുക്കുണ്ടെന്ന് അജ്ന പറയുന്നു. അപകടം നടന്നയുടനെ സമീപത്തെ വീട്ടിലേക്ക് പോവുകയാണ് ചെയ്തതെന്ന് കുട്ടി പറയുന്നു.
റിദയുടെ എക്സാം ബോര്‍ഡും നിദയുടെ കുടയും അജ്നയുടെ പക്കലുണ്ട്. മണ്ണാര്‍ക്കാട്ട് നിന്ന് ലോറി അമിതവേഗതയിലായിരുന്നുവെന്നും ഇടിച്ച ലോറി വേഗതയിലായിരുന്നില്ലെന്നും അജ്‌ന പറഞ്ഞു. അതേസമയം മരിച്ച 4 കുട്ടികളുടെ സംസ്‌കാരം നാളെ നടക്കും. നാലു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീടുകളില്‍ എത്തിക്കും. കരിമ്പനക്കല്‍ ഓഡിറ്റോറിയത്തില്‍ ആയിരിക്കും പൊതുദര്‍ശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ അടക്കംചെയ്യും.