ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മാള്‍ കോട്ടയത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോട്ടയം മണിപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡിസംബര്‍ 14നാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 15 മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് കോട്ടയത്ത് തുറന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.
പുതിയ മാളിന്റെ ഉദ്ഘാടനത്തിന് ഭാഗമായി വമ്പന്‍ ഓഫറുകള്‍ ലുലു പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പുറമേ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു
കൊച്ചി, തിരുവന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ മാളുകളുള്ളത്. കൊച്ചി, തിരുവനന്തപുരം മാളുകളില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട്, പാലക്കാട് മാളുകളുടെ മാതൃകയില്‍ മിനി മാളാണ് കോട്ടയത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്.മിനി മാളാണെങ്കിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ഫുഡ് കോര്‍ട്ട്, ഫണ്‍ട്യൂറ, പിവിആര്‍ സിനിമാസ് എന്നിവയെല്ലാം കോട്ടയത്തെ മാളിലും സജ്ജീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്.
1.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം.എസ്ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, മാമേര്‍ത്ത് എന്നിവയുള്‍പ്പെടെ ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20ലധികം പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ മാളില്‍ തയ്യാറായി കഴിഞ്ഞു. ഫൂഡ്‌കോര്‍ട്ടില്‍ ഒരേസമയം 400 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ചിക്കിംഗ്, മക്‌ഡൊണാള്‍ഡ്‌സ്, കെ എഫ് സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും മാളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനായി തയ്യാറായി നില്‍ക്കുന്നു.
എസ്ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, മാമേര്‍ത്ത് എന്നിവയുള്‍പ്പെടെ ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20ലധികം പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ മാളില്‍ തയ്യാറായി കഴിഞ്ഞു. ഫൂഡ്‌കോര്‍ട്ടില്‍ ഒരേസമയം 400 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ചിക്കിംഗ്, മക്‌ഡൊണാള്‍ഡ്‌സ്, കെ എഫ് സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും മാളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനായി തയ്യാറായി നില്‍ക്കുന്നു.ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം, തുടങ്ങിയ നഗരങ്ങളിലും ലുലു ഗ്രൂപ്പ് പുതിയ മാളുകള്‍ തുറക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാളാണ് അഹമ്മദാബാദില്‍ തുറക്കാന്‍ പോകുന്നതെങ്കില്‍ മെട്രോ സ്റ്റേഷനുകളുമായി സംയോജിപ്പിച്ച് 3 പദ്ധതികളാണ് ചെന്നൈയിലേത്.ശ്രീനഗര്‍, അമൃത്സര്‍, നോയിഡ എന്നിവിടങ്ങളില്‍ ഫുഡ് പ്രൊസസിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലുലു തീരുമാനിച്ചിട്ടുണ്ട്.