26 December 2024

ആഴ്ചയില്‍ ഒരുദിവസം സ്‌കൂളില്‍ ‘ബാഗ് ലെസ് ഡേ’ ആക്കാന്‍ തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ബാഗുകളുടെ ഭാരം മൂലം ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗെയിമുകള്‍, സംഗീതം, കായിക വിനോദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നാണ് നിര്‍ദേശം.

ഇതിലൂടെ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടി. ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഭാഗിന്റെ തൂക്കവും ക്രമീകരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 1.62.2 കിലോ ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് 1.72.5 കിലോ, ആറ്, ഏഴ് ക്ലാസുകളില്‍ 23 കിലോ, എട്ടാം ക്ലാസില്‍ 2.54 കിലോ, ഒമ്പത്, പത്ത് ക്ലാസുകളില്‍ 2.54.5 എന്നിങ്ങനെയാണ് ബാഗുകളുടെ ഭാരം നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!