പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പെണ്‍കുട്ടി തന്നെയാണ് ലൈംഗികാതിക്രമത്തിന്റെ വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എസ് ഐ ജാന്‍സി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശേഷം മദ്രസ അദ്ധ്യാപകനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇയാള്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.