മലപ്പുറം :മൂര്‍ക്കനാട് ആരംഭിക്കുന്ന മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും കായിക മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതല്‍ക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളര്‍ച്ചയുടെ പടവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. നാടന്‍ പശുക്കളുടെ പ്രദര്‍ശനത്തിന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് നിര്‍വ്വഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വ്വഹിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസന്‍, നാരായണന്‍ പി.പി, മലബാര്‍ മില്‍മ ഭരണ സമിതി അംഗങ്ങളായ അനിത കെ.കെ, സനോജ് .എസ്, ചെന്താമര.കെ, ബാലചന്ദ്രന്‍ വി.വി, ഉസ്മാന്‍ ടി.പി, ഗിരീഷ് കുമാര്‍ പി.ടി, സുധാകരന്‍.കെ, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍മാരായ രാജഗോപാല്‍.കെ, സലീന ടീച്ചര്‍, പി,അബ്ദു, സ്വാഗത സംഘം സെക്രട്ടറിമാരായ കെ.പി.ബാബുരാജ്, അഭിശങ്കര്‍ ഷാജി, കെ.പി. ഹംസ മാസ്റ്റര്‍, ഷഫീഖ് കൊളത്തൂര്‍, സാജു കൊളത്തൂര്‍, സലീം മാസ്റ്റര്‍, വീരാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് സ്വാഗതവും എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.