കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം ചാമ്പ്യന്മാർ. 245 പോയിന്റുമായി മലപ്പുറം കന്നികിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ. 213 പോയിന്റ് ഉള്ള പാലക്കാടാണ് രണ്ടാമത്. 73 പോയിന്റുമായി എറണാകുളം മൂന്നാമതെത്തി. മലപ്പുറം ചരിത്രത്തിൽ ആദ്യമായിട്ടാണ് അത്ലറ്റിക്സ് കിരീടം നേടുന്നത്.
1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാർ. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
80 പോയിന്റുമായി മലപ്പുറം ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളാണ് കടകശ്ശേരിയാണ് ചാമ്പ്യന്മാർ.44 പോയിന്റുമായി മലപ്പുറം നാവാമുകുന്ദ തിരുനാവായ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി എറണാകുളം മാർ ബേസിൽ കോതമംഗലം മൂന്നാം സ്ഥാനത്തുമാണ്.