മലപ്പുറം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് – പുതുവത്സര ഖാദി വിപണന മേളയുടെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഖാദി ഷോറൂമില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ റിബേറ്റ് ലഭിക്കും. വില്‍പ്പന ശാലകളായ മലപ്പുറം കോട്ടപ്പടി, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.