തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തുകയായിരുന്നു.പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടരുകയും ചെയ്തു
മാര്‍ച്ച് 14-ന് ഖലിഗട്ടിലെ വസതിയില്‍വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.