25 December 2024

ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

ഇവിടെ അടുത്ത് തന്നെയാണ് ഹനീഫയുടെ വീട്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം. നീലഗിരിയില്‍ വിവിധയിടങ്ങളില്‍ കാട്ടാന ആക്രമണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്.

ഏറ്റവും ഒടുവിലായി ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ മരണം സംഭവിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദ് എന്ന യുവാവാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍ വനംവകുപ്പിനൊപ്പം ചേര്‍ന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ആണ് പ്രസാദിനെ ആന ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!