പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. താന്‍ ഇപ്പോഴും ബോഡിഷെയിമിങ് നേരിടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് മഞ്ജു.
ഇഷ്ടം പോലെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. ഈ അടുത്ത് മാഹിയില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. 6.30 ന് തുടങ്ങുമെന്ന് പറഞ്ഞിട്ട്, ശരിക്കും പരിപാടി തുടങ്ങുമ്പോള്‍ 8.30 ആയി. 9.45 എനിക്ക് തിരികെ വരാനുള്ള ട്രെയിനാണ്. പെട്ടെന്ന് തന്നെ സംസാരിപ്പിച്ച് അവര്‍ എന്നെ വിട്ടു. സെറ്റ് സാരിയൊക്കെ ഉടുത്ത് ആകെ വിയര്‍ത്താണ് ഞാന്‍ ട്രെയിനിലേക്ക് എത്തുന്നത്. ട്രെയിനില്‍ കയറിയപ്പോള്‍ ബെര്‍ത്തില്‍ ഒരു ചേട്ടന്‍ ഇരിക്കുന്നുണ്ട്. എന്റെ പപ്പയുടെയൊക്കെ പ്രായം കാണും. എന്നെ നോക്കിയിട്ട് മഞ്ജു പത്രോസ് അല്ലേ എന്ന് ചോദിച്ചു. ‘എന്തായിത് വണ്ണം വെച്ച് എവിടെ പോകുന്നു’ എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ കരുതി എന്നെ നേരത്തെ അറിയുന്നതായിരിക്കുമെന്ന്. ചോദിച്ചപ്പോള്‍ അറിയില്ല. പാവം പിടിച്ച ഒരു മനുഷ്യനാണ്. എന്നെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. എന്നാല്‍ എനിക്ക് പിന്നെ ആ ചേട്ടനോട് സംസാരിക്കാന്‍ തോന്നിയില്ല എന്നും മഞ്ജു പറയുന്നു.