24 December 2024

ബെംഗളൂരു: കര്‍ണാടകയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതാംബിലു വനമേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. 2016-ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ.

മാവോയിസ്റ്റുകളുടെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ ഇയാള്‍ ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു. ആന്റി നക്സല്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്. മാവോയിസ്റ്റുകള്‍ സീതാംബിലുവിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ആന്റി നക്സല്‍ ഫോഴ്സ് പ്രദേശത്ത് എത്തിയത്.

തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ വിക്രം ഗൗഡയെയും സംഘത്തെയും കണ്ടെത്തി. എന്നാല്‍, വിക്രം ഗൗഡ ഒഴികെയുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്

കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് ആന്റി നക്സല്‍ ഫോഴസ് പറഞ്ഞത്. സംഘത്തിലെ മറ്റ് നേതാക്കള്‍ വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!