പാലാ . മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിച്ച ഹെല്‍ത്ത് ഡയലോഗ് സീരീസ് – ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങളെന്നു ബിഷപ് പറഞ്ഞു. പാലായുടെ ഹൃദയമാണ് മാര്‍ സ്ലീവാ മെഡിസിറ്റി. ഹൃദയപൂര്‍വ്വമായ സമീപനത്തോടെയാണ് ഡോക്ടര്‍മാര്‍ രോഗികളെ സമീപിക്കുന്നതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
ഹെല്‍ത്ത് ഡയലോഗ് സീരീസിന്റെ ഭാഗമായി ഹൃദ്രോഗം എങ്ങനെ തടയാം എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നടന്നു. ജീവിത ശൈലിയും ഹൃദ്രോഗങ്ങളും എന്ന വിഷയത്തില്‍ കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാംദാസ് നായിക് .എച്ച്, കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയെ കുറിച്ച് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജെയിംസ് തോമസ്, ഹൃദയശസ്ത്രക്രിയകള്‍ എന്ന വിഷയത്തില്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വ