വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ ഔണ്‍ലൈന്‍ ചികിത്സക്കിടി സ്വയംഭോഗം ചെയ്ത പ്രതിയെ പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരുമാസമായിട്ടും പ്രതിയെ പിടികൂടയില്ല എന്നാണ് ഡോക്ടര്‍ ആരോപിക്കുന്നത്.
ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴി പരിശോധന നടത്തവെ ഡോക്ടര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയില്‍ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍ പറയുന്നത്.
‘ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാ. രാഹുല്‍ കുമാര്‍, ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്‌സില്‍ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീര്‍ന്ന ഉടനെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നല്‍കി. 10 ദിവസത്തിന് ശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്’ ഡോക്ടര്‍ പറഞ്ഞു.