മുല്ല എന്ന സിനിമയിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിച്ച് നടിയാണ് മീരാ നന്ദൻ. തനി നാടൻ ലുക്കിലെത്തി പ്രേക്ഷകരെ രസിപ്പിച്ച മീര നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അടുത്തിടെ ആണ് മീര വിവാഹ നിശ്ചയം കഴിഞ്ഞത്. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ മീര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം മീര പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.
ശ്രീജുവിനെ ചേർത്തണച്ച് കൊണ്ടുള്ള മീരയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. എന്റെ മാത്രം എന്ന് ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ നിറയെ കമന്റ് നിറഞ്ഞു. കൂടുതലും ബോഡി ഷെയ്മിംഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ ആണ്. “ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പക്ഷിരാജൻ, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം”,എന്നിങ്ങനെയാണ് ചില കമന്റുകൾ. ഇവയ്ക്ക് തക്കതായ മറുപടിയുമായി മറ്റുള്ളവരും രംഗത്തെത്തി.