കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷണേഴസ് യൂണിയൻ്റെ മൂന്നാമത് വാർഷിക സമ്മേളനം ജൂൺ 29 ശനിയാഴ്ച രാവിലെ 10ന് ഉമ്മൻ ചാണ്ടി നഗറിൽ ( ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ) നടക്കും . എം ജി യിൽ കൃത്യസമയത്ത് പെൻഷൻ ലഭിക്കാത്തിനും ഡി. ആർ കുടിശിക നൽകാത്തതിനുമെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോട്ടയം ഡി.സി .സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ എം എൽ എ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയാകും . പ്രസിഡൻ്റ് ഇ ആർ അർജുനൻ അധ്യക്ഷത വഹിക്കും .ജനറൽ സെക്രട്ടറി ജി.പ്രകാശ് ,സർവകലാശാല ജീവനക്കാരുടെ സംഘടനാ ഫെഡറേഷൻ്റെ പ്രസിഡൻ്റ് എൻ മഹേഷ് ,മുൻ സിൻഡിക്കേറ്റംഗം ജോർജ് വറുഗീസ് , എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, എം ജി പ്രിയദർശിനി വനിതാ വേദി ചെയർപേഴ്സൻ സുജ എസ് ,വി.എസ് നമ്പർ ,ചാന്ദ്നി കെ എന്നിവർ പ്രസംഗിക്കും . യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിയ്ക്കുമെന്ന് ഇ.ആർ അർജുനൻ, ജി.പ്രകാശ്, തമ്പി മാത്യു, ടി. ജോൺസൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.