എല്‍ഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു.
എന്‍സിപി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തീരുമാനം ഉണ്ടായത്.
എന്‍സിപിയുടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കുമെന്നാണ് വിവരം. എന്‍സിപി ദേശിയ നേതാവ് ശരദ് പവാറിന്റെ നിലപാടും തോമസ് കെ തോമസിന് അനുകൂലമായിരുന്നു.
കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്. എന്‍സിപിയുടെ ജില്ലാ അധ്യക്ഷന്‍മാരും സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിന് അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ഇതോടെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എകെ ശശീന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു.
പകരം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.മന്ത്രിസ്ഥാനം മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ രാവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.