25 December 2024

വയനാട് തോല്‍പ്പെട്ടിയില്‍ കുടിലുകള്‍ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില്‍ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

വയനാട് വന്യജീവി സങ്കതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നിലാണ് ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടനെയാണ് ഉപരോധിച്ചത്.സമരത്തില്‍ ബി ജെ പി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.

മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്. പകരം സംവിധാനം ഇല്ലാത്തതിനാല്‍ കുടുംബം ഇന്നലെ ഉറങ്ങിയത് കുടില്‍ പൊളിച്ച സ്ഥലത്താണ്. ഇതിനിടെ വയനാട്ടില്‍ ആദിവാസി കുടുംബങ്ങളുടെ കുടില്‍ പൊളിച്ചത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്നും വനം വകുപ്പ് മന്ത്രി വന്നാലും ഇവരെ പുറത്താക്കാന്‍ അനുവദിക്കില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!