25 December 2024

കര്‍ണ്ണാടക: രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ കര്‍ണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിന്‍ എംഎല്‍എ. രക്ഷാ ദൗത്യം പൂര്‍ണമായും ഉപേക്ഷിച്ച നിലയിലെന്നും എംഎല്‍എ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.

അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്. തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍ പറഞ്ഞു. ഒഴുക്ക് നാല് നോട്ട്‌സ് കൂടിയാല്‍ ഡ്രഡ്ജര്‍ പ്രയാസമാകുമെന്നും നിഖില്‍ പറഞ്ഞു.

അതേസമയം അര്‍ജുനയുള്ള തിരച്ചില്‍ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം ഇന്ന് നദിയില്‍ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരില്‍ വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം തുടരും. തല്‍ക്കാലം ദേശീയപാതയിലെ ഗതാഗതം തല്‍ക്കാലം പുനഃസ്ഥാപിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!