സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.ബുധനാഴ്ച വൈകിട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെടുത്തത്.ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്ത മൊബൈലില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.മുമ്പും കണ്ണൂര്‍ ജയിലിലെ തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടികൂടിയിരുന്നു