24 December 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബ്രൂണെ സന്ദര്‍ശനത്തിനത്തിന് ഇന്ന് തുടക്കമാകുകയാണ്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധം പുതുക്കുക, എന്നിവയാകും പ്രധാമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ ക്ഷണത്തെ തുടര്‍ന്നാണ് മോദിയുടെ ബ്രൂണെ സന്ദര്‍ശനം. സമ്പത്തിനും ആഢംബര ജീവിതശൈലിക്കും ഹസ്സനല്‍ ബോള്‍കി പേരുകേട്ട സുല്‍ത്താനാണ്. സുല്‍ത്താന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരണം ഇദ്ദേഹത്തിന്റേതാണ്. അഞ്ച് കോടി ഡോളര്‍ വരും ഇതിന്റെ മൂല്യം. 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള രാജകുടുംബത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും ധനികരായ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ. സുല്‍ത്താന്റെ ശേഖരത്തില്‍ 7,000 ആഡംബര വാഹനങ്ങളുണ്ട്. ഇവയില്‍, ഏകദേശം 600 റോള്‍സ് റോയ്‌സ് കാറുകളും ഉള്‍പ്പെടും. ഈ നേട്ടം അദ്ദേഹത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിലും എത്തിച്ചു. 450 ഫെരാരികളും 380 ബെന്റ്ലികളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോര്‍ഷെ, ലംബോര്‍ഗിനി, മെയ്ബാക്ക്, ജാഗ്വാര്‍, ബിഎംഡബ്ല്യു, മക്ലാരന്‍സ് എന്നിവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

ഹൊറൈസണ്‍ ബ്ലൂ പെയിന്റ് ഉള്ള ഒരു പോര്‍ഷെ 911, X88 പവര്‍ പാക്കേജ്, 24 കാരറ്റ് സ്വര്‍ണം പൂശിയ റോള്‍സ് റോയ്സ് സില്‍വര്‍ സ്പര്‍ II എന്നിവയാണ് ഹസ്സനല്‍ ബോള്‍കിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങള്‍. അദ്ദേഹത്തിന്റെ വിലയേറിയ സ്വത്തുകളിലൊന്ന്, സ്വര്‍ണ്ണം കൊണ്ട് രൂപകല്‍പ്പന റോള്‍സ് റോയ്‌സും ഒരു കുടയുമാണ്. 2007-ല്‍ തന്റെ മകള്‍ രാജകുമാരി മജീദയുടെ വിവാഹത്തിനായി സുല്‍ത്താന്‍ സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്‌സും സ്വന്തമാക്കി.

ഇദ്ദേഹത്തിന്റെ കാര്‍ ശേഖരം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട കൊട്ടാരമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിലാണ് സുല്‍ത്താന്‍ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൊട്ടാരത്തില്‍ അഞ്ച് നീന്തല്‍ക്കുളങ്ങള്‍, 1,700 കിടപ്പുമുറികള്‍, 257 കുളിമുറികള്‍, 110 ഗാരേജുകള്‍ എന്നിവയുണ്ട്. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുല്‍ത്താന് സ്വന്തമായുണ്ട്. ഒരു ബോയിംഗ് 747 വിമാനവും സുല്‍ത്താന് സ്വന്തമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!