ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണത്തിനു മറുപടിയായി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 75 വയസായാല്‍ മോദി റിട്ടയര്‍ ചെയ്യേണ്ടി വരുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് നീക്കമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് അമിത് ഷായുടെ മറുപടി.
അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് 75 വയസ് കഴിഞ്ഞാല്‍ സ്ഥാനമൊഴിയണമെന്നു ബിജെപിയുടെ ഭരണ ഘടനയില്‍ എവിടെയും എഴുതി വച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂര്‍ത്തിയാക്കും. ഭാവിയില്‍ മോദി തന്നെ രാജ്യത്തെ നയിക്കും. അത്തരത്തിലുള്ള ഒരു ആശങ്കയും ബിജെപിയില്‍ നിലനില്‍ക്കുന്നില്ല- ഷാ വ്യക്തമാക്കി.
‘അരവിന്ദ് കെജ്രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയില്‍ അത്തരത്തില്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂര്‍ത്തിയാക്കും. ഭാവിയില്‍ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയില്‍ അത്തരത്തില്‍ യാതൊരു ആശങ്കയും നിലനില്‍ക്കുന്നില്ല’- അമിത് ഷാ പറഞ്ഞു.
സെപ്റ്റംബര്‍ 17ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാര്‍ട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിയ്യര്‍ ചെയ്യേണ്ടി വരുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. മോദി നിലവില്‍ അമിത് ഷായ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ്. അടുത്ത തവണ ബിജെപി അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി.
മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി തുടച്ചു നീക്കി. യുപി മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും കെജരിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.