26 December 2024

കോഴിക്കോട്: ഭാര്യയുമായി അടുപ്പം ഉണ്ടെന്നുള്ള സംശയം സുഹൃത്തിനെ കൊന്ന് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. നൂറാംതോട് സ്വദേശി നിതിനാണ് (25) മരിച്ചത്. കോടഞ്ചേരി പൊലീസ് നിതിന്റെ സുഹൃത്ത് അഭിജിത്തിനെ കീഴടങ്ങിയതിനെ തുടർന്ന് കസ്റ്റഡിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം.

അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

കോടഞ്ചേരി കഴിഞ്ഞദിവസം കാണാതായ യുവാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!