കൊയിലാണ്ടിയില്‍ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുന്‍ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്റെ ഡ്രൈവറായിരുന്നു.
‘നിലവില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന്’ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.കൊയിലാണ്ടി ടൗണ്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്.