കേരളീയം 2023 കള്‍ച്ചറല്‍ പരിപാടിക്കായി സ്വാതി തിരുനാൾ സംഗീതകോളജിലെ രണ്ടാം വാര്‍ഷ എംഎ വിദ്യാര്‍ഥികള്‍ എഴുതി ചിട്ടപ്പെടുത്തിയ പാട്ട് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണക്കാരി സോമദാസ് എഴുതിയിതും ഞാന്സംഗീതം ചെയ്തതതുമാണെന്ന് പ്രശസ്ത സംഗീത സംവിധായകന് ജെയ്‌സണ്‍ ജെ. നായര്‍
തിരുവനന്തപുരം : കേരളീയം 2023 കള്‍ച്ചറല്‍ പരിപാടിക്കായി സ്വാതി തിരുനാൾ സംഗീത കോളജിലെ രണ്ടാം വാര്‍ഷ എംഎ വിദ്യാര്‍ഥികള്‍ എഴുതി ചിട്ടപ്പെടുത്തി എന്ന് അവകാശപ്പെടുന്ന പാട്ട് വിവാദത്തില്‍. ‘തുഞ്ചന്‌റെ കാകളികള്‍ ‘ എന്നു ആരംഭിക്കുന്ന ഗാനം കേരളീയം 2023 എന്ന ഔദ്യോഗീക ഫെയ്‌സ് ബുക്ക് പേജിലാണ് വിദ്യാർഥികള്‍ പാടി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പാട്ട് കാണക്കാരി സോമദാസ് എഴുതിയതാണെന്നും സംഗീതം ചെയ്തത് ഞാനാണെന്നും അവകാശപ്പെട്ടാണ് പ്രശസ്ത സംഗീത സംവിധായകനായ ജെയ്‌സണ്‍ ജെ. നായര്‍ രംഗത്ത് വന്നതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായത്. നവംബര്‍ 1 കേരളപ്പിറവി ദിനം മുതല്‍ 7 ദിവസം നീണ്ടു നില്‍ക്കുന്ന കേരളിയം കേരളത്തിന്റെ കലാ സാംസ്‌കാരിക മഹോത്സവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഇതിനിടെയാണ് വിദ്യാര്‍ഥികള്‍ വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ ഗാനം വിവാദമായിരിക്കുന്നത്. ഡോ. ബിനീത ബി. ശശിധരന്‍ ആലപിച്ചെന്നും. സര്‍ക്കാരിനു ഇതുമായി യൊതുരു ബന്ധവുമില്ല. ഇങ്ങനെ ചെയ്തതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇപ്പോള്‍ സംഗീതം ചെയ്തതാണെന്ന് തെറ്റിധരിപ്പിച്ച ആള്‍ക്കാണ്. എന്റെ സംഗീത വിദ്യാലയമായ മോക്ഷയില്‍ ഇത് പഠിപ്പിച്ച് പാടിയ കുട്ടികള്‍ ധാരാളമുണ്ട്. ഈ പാട്ടിന് കുമാരമംഗലം സ്‌കൂളിന് സംസ്ഥാന കലോത്സവത്തിന് ഒന്നാം സ്ഥാനം ഒരിക്കല്‍ കിട്ടിയിട്ടുണ്ട്. ഈ കീഴ് വഴക്കം തികച്ചും തെറ്റാണെന്നും ജെയ്‌സണ്‍ ജെ. നായര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഈ പാട്ട് വർഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച ആളുകള്‍ ഉള്‍പ്പെടെ ഓട്ടേറെ സംഗീത ആസ്വദകരാണ് ജെയ്‌സണ്‍ ജെ. നായർക്ക് പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.